സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ 

Saturday 11 May 2024 12:47 AM IST

കൊല്ലം: ഈസ്റ്റർ ദിനത്തിൽ പോർട്ട് കൊല്ലത്ത് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാന്റ് ചെയ്തു. കൊല്ലം പള്ളിത്തോട്ടം മാളികവീട് പുരയിടത്തിടത്തിൽ ഡെന്നീസ് ക്ലീറ്റസിനെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് റിമാന്റ് ചെയ്തത്. മാർച്ച് 31ന് പകൽ കൊല്ലം ഹാർബറിൽ ഷാലോം നഗർ നിവാസി ഷാബു സേവ്യറും കൂട്ടുകാരും ഡെന്നീസ് ക്ലീറ്റസും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ വിരോധത്തിൽ രാത്രി 9.30ന് വീട്ടിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന ഷാബു സേവ്യറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തടികഷണം ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതി ചെന്നൈയിലും ബാഗ്ലൂരിലും എറണാകുളത്തുമായി ഒളിവിൽകഴിയുകയായിരുന്നു. സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. തുടർന്നാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. ഡെന്നീസിനെ പള്ളിത്തോട്ടം പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ജയിലിൽ ഹാജരാക്കി.

Advertisement
Advertisement