ഉഷ്ണ തതരംഗം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ

Saturday 11 May 2024 12:05 AM IST

കൊട്ടാരക്കര: ഉഷ്ണ തരംഗത്തെ തുട‌ർന്ന് കാർഷിക തൊഴിൽ മേഖലകൾ സ്തംഭിച്ചു. തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. കാർഷിക മേഖലയിലും മറ്റു നിർമ്മാണ മേഖലയിലും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായ അവസ്ഥയാണ്. രാവിലെ പത്തു മണിക്ക് മുമ്പ് തന്നെ വെയിൽ രൂക്ഷമാകുന്നതോടെ തൊഴിലാളികൾക്കും മറ്റുള്ളവർക്കും ചൂട് താങ്ങാനാവുന്നില്ല. രാവിലെ 11നും 3നും ഇടയിലുള്ള സമയം പുറം പണിക്ക് ആരും ഇറങ്ങരുതെന്ന സർക്കാർ മുന്നറിയിപ്പ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ദിവസക്കൂലി അടിസ്ഥനത്തിൽ ജോലിക്കാരെ കണ്ടെത്താൻ ആരും തയ്യാറാകുന്നില്ല. അന്യ സംസ്ഥാന തൊഴിലാളികളാണ് വെയിലിനെ വകവയ്ക്കാതെ ജോലിക്കിറങ്ങുന്നത്. വയലിലും പറമ്പുകളിലും കർഷിക ജോലിക്കെത്തുന്നവർ വെയിൽ പേടിച്ച് പുറത്തിറങ്ങുന്നില്ല. തൊഴിൽ മേഖലയിലെ ഈ അരക്ഷിതാവസ്ഥ വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചു. സമസ്ത മേഖലയെയും ഉഷ്ണ തരംഗം സാരമായി ബാധിച്ചിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തരമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് വി.ഫിലിപ്പ് ആവശ്യപ്പെട്ടു.

Advertisement
Advertisement