ഡോ. വന്ദനാദാസി​ന്റെ ഓർമ്മകളിൽ വി​തുമ്പി​ കാമ്പസ്

Saturday 11 May 2024 12:08 AM IST

കൊല്ലം: ഡോ. വന്ദനാദാസിന്റെ ഒന്നാം ഓർമ്മദിനമായ ഇന്നലെ മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അവളുടെ ഓർമ്മകളിൽ വിതുമ്പി. കോളേജിൽ നടന്ന അനുസ്മരണ ചടങ്ങിൽ അവർ ഓർമ്മകൾ പങ്കുവച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജെറിയുടെ നേതൃത്വത്തിൽ സംഘടി​പ്പി​ച്ച അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി മൗന പ്രാർത്ഥനയും നടന്നു.

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നഗരസഭയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ എട്ടരയോടെ നഗരസഭ വളപ്പിൽ നിന്നു ആരംഭിച്ച മൗനജാഥ താലൂക്ക് ആശുപത്രി വളപ്പിലെത്തി. തുടർന്ന് ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയ്ക്കും ദീപം തെളിക്കലിനും ശേഷം നടന്ന സ്മൃതി സംഗമം നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ജയേഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ലേ സെക്രട്ടറി സന്തോഷ് കുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ വനജാ രാജീവ്, ഫൈസൽ ബഷീർ, ചന്ദ്രഹാസൻ, ഡോ.അനിൽകുമാർ, ഡോ.നാഗ് സഞ്ജീവ്, ഡോ.ലില്ലി, കെ.അജയകുമാർ, വിജി എന്നിവർ സംസാരിച്ചു.

Advertisement
Advertisement