നീരജ് ചോപ്രയ്ക്ക് വെള്ളി

Saturday 11 May 2024 12:11 AM IST

സ്വർണം നഷ്ടമായത് രണ്ട് സെന്റീമീറ്ററിന്

വൽദേഷ് 88.38 മീറ്റർ, നീരജ് 88.36 മീറ്റർ

ദോഹ : പാരീസ് ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലിക്കുന്ന നിലവിലെ ഒളിമ്പിക് ചാമ്പ്യനായ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഇന്നലെ നടന്ന ദോഹ ഡയമണ്ട് ലീഗ് അത്‌ലറ്റിക് മീറ്റിൽ വെള്ളി മെഡൽ. വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിനെ പിന്തള്ളി നിലവിലെ ലോകചാമ്പ്യൻ പോളണ്ടിന്റെ യാക്കൂബ് വൽദേഷ് സ്വർണം നേടിയത്. വൽദേഷ് 88.38 മീറ്റർ എറിഞ്ഞാണ് സ്വർണത്തിലെത്തിയത്. തുടക്കം മുതൽ രണ്ടാം സ്ഥാനത്തായിരുന്ന നീരജ് അവസാന ശ്രമത്തിലാണ് 88.36 മീറ്റർ എറിഞ്ഞത്. ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ച ദൂരമാണിത്. ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം കിഷോർ ജെന 76.31 മീറ്ററുമായി ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നീരജും കിഷോറും ഇനി മത്സരിക്കുന്നത് അടുത്തയാഴ്ച ഭുവനേശ്വറിൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ പങ്കെടുക്കും.

Advertisement
Advertisement