എസ്.എൻ.ടി.ടി.ഐയിൽ സമൂഹ സഹവാസ ക്യാമ്പ്

Saturday 11 May 2024 12:19 AM IST
കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐയിൽ ആരംഭിച്ച സമൂഹ സഹവാസ ക്യാമ്പിന് മുന്നോടിയായി ക്യാമ്പ് ഓഫീസർ ആതിര എസ്.ലക്ഷ്മി പതാക ഉയർത്തുന്നു

തൊടിയൂർ: കല്ലേലിഭാഗം എസ്.എൻ.ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ സമൂഹ സഹവാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് ഓഫീസർ ആതിര എസ്.ലക്ഷ്മി പതാക ഉയർത്തി. തൂലിക 2024 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പിന്റെ ഉദ്ഘാടനം 13ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റും ഇൻസ്റ്റിറ്റ്യൂട്ട് മാനേജരുമായ കെ.സുശീലൻ നിർവഹിക്കും. ഹെഡ്മിസ്ട്രസ് കെ.എസ്.സ്മിത അദ്ധ്യക്ഷയാകും. അതിര എസ് .ലക്ഷ്മി സ്വാഗതം പറയും. യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് കെ.ശോഭനൻ, ആർ.സിന്ധു , പി.ഗ്രീഷ്മ, ആ‌ർ. ബിനു , വി.എസ്.വിഷ്ണു , അശ്വിൻ മുരളി, എസ്.സിദ്ധി, അർച്ചന എന്നിവർ സംസാരിക്കും. റിബഞ്ചി നന്ദി പറയും.

Advertisement
Advertisement