തൃപ്പൂണിത്തുറ തിര. : സ്വരാജ് സുപ്രീംകോടതിയിൽ

Saturday 11 May 2024 12:42 AM IST

ന്യൂഡൽഹി : തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് സുപ്രീംകോടതിയിൽ. ആവശ്യം കേരള ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്. തൃപ്പൂണിത്തുറ എം.എൽ.എയും മുൻ മന്ത്രിയുമായ കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചെന്നാണ് ആരോപണം. എന്നാൽ, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്ന് കെ.ബാബു വാദിക്കുന്നു. എം. സ്വരാജിന്റെ ഹർജി തള്ളിയ ഹൈക്കോടതി, കെ. ബാബുവിന് എം.എൽ.എയായി തുടരാമെന്ന് വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement