പാമ്പ് കടിച്ചാൽ മുറിവിന് മുകളിൽ തുണി മുറുക്കി കെട്ടരുത്; ജീവൻ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ഇതാണ്

Saturday 11 May 2024 12:11 PM IST

2024ൽ പാമ്പ് കടിയേറ്റവരുടെ എണ്ണം കൂടി വരികയാണ്. ഇതിൽ ഏറെയും കുട്ടികളാണ്. പലരും വലിയ അപകടാവസ്ഥയിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെടുന്നത്. അപകടകാരിയായ അണലിയുടെ കടി മാത്രമല്ല, അതിന്റെ കുഞ്ഞുങ്ങൾ കടിച്ചാലും വലിയ അപകടമാണ്.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനടുത്തുള്ള ഒരുവീട്ടിൽ രാത്രിയോടെ ആറ് വയസുള്ള പെൺകുട്ടി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും അണലിയുടെ കടിയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കാൻ സാധിച്ചു. ഇതിനാലാണ് ജീവൻ തിരികെ കിട്ടിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ കാലിൽ പ്ലാസ്റ്റിക് കയർ ആണ് കെട്ടിയിരുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യരുതെന്നാണ് വാവാ സുരേഷ് പറയുന്നത്.

പാമ്പ് കടിച്ചതിന് തൊട്ട് മുകളിലായി തുണി മാത്രം കെട്ടുക. അതും ഒരുപാട് മുറുക്കി കെട്ടരുത്. ഇത് രക്തയോട്ടം നിൽക്കുന്നതിന് കാരണമാകും. അതിനാൽ ശേഷം കാലിലാണ് കടിയേറ്റതെങ്കിൽ നിലത്ത് വയ്‌ക്കുന്നതിന് പകരം ഉയരമുള്ള സ്ഥലത്ത് കാല് കയറ്റി വയ്‌ക്കുക. എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കണം. കൂടുതൽ അറിയാൻ കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

Advertisement
Advertisement