എബ്രഹാം മാടമാക്കൽ പുരസ്കാരം സി. രാധാകൃഷ്ണന്

Sunday 12 May 2024 2:36 AM IST

കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും കവിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ ഓർമ്മയ്ക്കായി കൊച്ചിയിലെ നവോത്ഥാന സാംസ്‌കാരിക കേന്ദ്രം നൽകുന്ന സാഹിത്യ അവാർഡിന് സി. രാധാകൃഷ്ണൻ അർഹനായി. ജൂൺ 2ന് എറണാകുളം പബ്ലിക് ലൈബ്രറിയിൽ വെച്ച് അവാർഡ് സമ്മാനിക്കും. നോവലിസ്റ്റ്, സംവിധായകൻ, ശാസ്ത്രലേഖകൻ, പത്രപ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് 25,000 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം. എം.എം ലോറൻസ് പ്രസിഡന്റായ നവോത്ഥാന സാംസ്‌കാരിക കേന്ദ്രത്തിന്റെ അവാർഡുകൾക്ക് മുൻ വർഷങ്ങളിൽ ഡോ.എം. ലീലാവതി, ടി. പത്മനാഭൻ, പ്രഭാവർമ്മ, സച്ചിദാനന്ദൻ, എൻ.എസ്. മാധവൻ, എം. മുകുന്ദൻ എന്നിവർ അർഹരായിട്ടുണ്ട്.

Advertisement
Advertisement