അന്താരാഷ്ട്ര മാതൃദിനാചരണം

Sunday 12 May 2024 12:03 AM IST

കൊച്ചി: കേരള മർച്ചന്റ് ചേമ്പർ ഒഫ് കൊമേഴ്സ് വനിത വിംഗിന്റേയും യൂത്ത് വിംഗിന്റേയും സംയുക്താഭിമുഖ്യത്തിൽ കെ.എം.സി.സി ഹാളിൽ അന്താരാഷ്ട്ര മാതൃദിനം ആചരിച്ചു. എ ടു ഇസഡ് ഡ്രൈവിംഗ് സ്കൂൾ സ്ഥാപക രാധാമണി സൗജന്യ സ്കൂൾ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് നാദിയ ആഷിക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രീത രാമചന്ദ്രൻ, മുൻ മേയർ സൗമിനി ജെയിൻ, കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് സഗീർ, യൂത്ത് വിംഗ് പ്രസിഡന്റ് എം.എസ്. കാർത്തിക്, ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ഇക്ബാൽ കല്ലേലിൽ, സി. ചാണ്ടി എന്നിവർ സംസാരിച്ചു.

Advertisement
Advertisement