സോപ്പ് നിർമ്മാണ പരിശീലനം

Sunday 12 May 2024 12:10 AM IST
സോപ്പ് നിര്‍മ്മാണ പരിശീലനത്തിലേര്‍പ്പെട്ടവര്‍

കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളി സോപ്പ് നിർമ്മിക്കുന്നതിൽ ശാസ്ത്രീയ പരിശീലനം നൽകി. ശുദ്ധമായ വെളിച്ചെണ്ണയിൽ പരിഷത്തിന്റെ ഗവേഷണ കേന്ദ്രമായ പാലക്കാട് ഐ.ആർ.ടി.സി.യിൽ നിർമ്മിച്ച് വിതരണം ചെയ്യുന്ന കിറ്റ് യഥാക്രമം ലയിപ്പിച്ച് ഉണ്ടാക്കുന്ന മിശ്രിതം മോൾഡിൽ ഒഴിച്ചാണ് സോപ്പ് നിർമ്മിക്കുന്നത്. കാസ്റ്റിക് സോഡ, സോഡിയം സിലിക്കേറ്റ്, മഗ്നീഷ്യം സിലിക്കേറ്റ്, റോസിൻ, സുഗന്ധവും നിറവും നൽകുന്ന വസ്തുക്കൾ എന്നിവയടങ്ങിയ കിറ്റും നിർമ്മാണത്തിനുള്ള മോൾഡും പുതിയ കോട്ട കാരാട്ട് വയലിലുള്ള പരിഷത് ഭവനിൽ ലഭ്യമാണ്. പരിശീലനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ദു പനയാൽ അദ്ധ്യക്ഷയായി. സുരേഷ് ചിത്രപ്പുര നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി സി. ഷിജി, ശശി തോരോത്ത് സംസാരിച്ചു. അടുത്ത പരിശീലനം ജൂൺ 8ന് പരിഷത് ഭവനിൽ നടക്കും. ഫോൺ: 98 47 61 13 31.

Advertisement
Advertisement