വരുമാനത്തിൽ കോടിക്കിലുക്കം, കേരളത്തിന് അവഗണന മാത്രം

Sunday 12 May 2024 1:55 AM IST

പാലക്കാട്: അധിക ട്രെയിനുകൾ അനുവദിക്കാതെയും വേനൽക്കാല പ്രത്യേക തീവണ്ടികളിൽ ജനറൽ കോച്ചുകളും സ്ലീപ്പർ കോച്ചുകളും വെട്ടിച്ചുരുക്കി യാത്രികരെ ദുരിതത്തിലാക്കുമ്പോഴും റെയിൽവേയ്ക്ക് വരുമാനം വർദ്ധനവുണ്ടാക്കി കേരളം. പകുതിയിലേറെ വൻലാഭം റെയിൽവേയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടും പാസഞ്ചർ ട്രെയിനുകളുൾപ്പെടെ അധികം ഓടിക്കാത്തതിനാൽ ജനം ദുരിതത്തിലാണ്. രാവിലെയും വൈകീട്ടും സംസ്ഥാനത്ത് വിവിധയിടങ്ങളിലേക്ക് ജോലിക്ക് പോകുന്നതിന് സർക്കാർ, സ്വകാര്യ ജീവനക്കാരുൾപ്പെടെ ട്രെയിനുകളാണ് ആശ്രയിക്കുന്നതെങ്കിലും പാസഞ്ചർ ട്രെയിനുകൾ വേണ്ടെത്ര ഇല്ല. ഇതിനാൽ ദീർഘ ദൂര ട്രെയിനുകളിൽ അധിക ചാർജ്ജ് നൽകി യാത്ര ചെയ്യേണ്ട ഗതികേടും യാത്രക്കാർക്കുണ്ട്. ഇതിന് പുറമെ മറ്റു ഡിവിഷനുകളിലേത് പോലെ യാതൊരു അടിസ്ഥാന സൗകര്യവും കേരളത്തിലില്ല. എന്നിട്ടും വരുമാനത്തിൽ മറ്റു സംസ്ഥാനത്തേക്കാൾ കേരളം വലിയൊരു നേട്ടമാണുണ്ടാക്കി കൊടുക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്തത് ചെന്നൈ സെൻട്രൽ 1215,79 കോടിയും ചെന്നൈ എഗ്മോർ ജംഗ്ഷൻ, കോയമ്പത്തൂർ 324.99 കോടി എന്നിങ്ങിനെയാണ് ഏറ്റവും വരുമാനമുണ്ടാക്കിയ റെയിൽവേ സ്റ്റേഷൻ പട്ടികയിലുള്ളത്. ഇവക്ക് ശേഷം തിരുവനന്തപുരം 262 കോടി രൂപ വരുമാനത്തിൽ നേട്ടമുണ്ടാക്കി നാലാം സ്ഥാനത്തുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദക്ഷിണറെയിൽവേയുടെ വരുമാനം. 12,020 കോടിയാണ്. ഇതിൽ യാത്രക്കാരുടെ വരുമാനം മാത്രം 7.151 കോടിയാണ്. അതേ സമയം ചരക്ക് വരുമാനം 3,674 കോടി രൂപ മാത്രമാണെന്നാണ് റെയിൽവേ കണക്കുകൾ വ്യക്തമാക്കുന്നത്.

അധിക വരുമാനമുണ്ടാക്കിയത് 11 സ്റ്റേഷനുകൾ

ദക്ഷിണറെയിൽവേയിൽ 25 സ്റ്റേഷനുകളിൽ കേരളത്തിലെ 11 സ്റ്റേഷനുകളാണ് റെയിൽവേയ്ക്ക് അധിക വരുമാനമുണ്ടാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ആകെ 21 റെയിൽവേ സ്റ്റേഷനുകളാണുള്ളത്.

Advertisement
Advertisement