ഗവ.ഫാർമസിസ്റ്റ്സ് അസോ.സമ്മേളനം സമാപിച്ചു

Saturday 11 May 2024 10:05 PM IST

തിരുവല്ല: മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമാക്കണമെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിസ്റ്റുകൾക്ക് ഉച്ചഭക്ഷണത്തിന് ഇടവേള അനുവദിക്കണമെന്നും കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യാതിഥിയായി.പ്രസിഡന്റ് എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് അഗസ്തി, എം.എസ്.മനോജ്‌കുമാർ, ടി.ജി.മനോജ്‌ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : എസ്.വിജയകുമാർ (പ്രസിഡന്റ്), അനിത ഡി.എൻ, വിനോദ്കുമാർ കെ, മണികണ്ഠൻ എ.വി (വൈസ് പ്രസിഡന്റുമാർ), എം.എസ്.മനോജ്‌കുമാർ (ജനറൽസെക്രട്ടറി), ശ്രീവിദ്യ കെ.ജി, കല വൈ. പവിത്രൻ, രൂപേഷ് കെ (സെക്രട്ടറിമാർ), അഭിലാഷ് ജയറാം (ട്രഷറർ).

Advertisement
Advertisement