കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിച്ചില്ലെങ്കിൽ പ്രക്ഷോഭം: ശോഭിത @ കുടുംബശ്രീ വായ്പാ തട്ടിപ്പ് ഓഡിറ്റ് വിഭാഗം പരിശോധന നാളെ

Sunday 12 May 2024 12:22 AM IST
കുടുംബശ്രീ

കോഴക്കോട്: കോർപ്പറേഷൻ കേന്ദ്രീകരിച്ച് നടന്ന കുടുംബശ്രീ വായ്പ തട്ടിപ്പ് കേസിൽ നാളെ പരിശോധന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാൻ നിർദ്ദേശപ്രകാരം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുന്നത്. സംസ്ഥാന പന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് ന്യൂനപക്ഷങ്ങൾക്കുള്ള 2.42 കോടി വായ്പ എടുത്തത് രേഖകളിൽ കൃത്രിമം കാണിച്ചാണെന്ന പരാതിയിലാണ് അന്വേഷണം. കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിതയും ഡെപ്യൂട്ടി ലീഡർ മൊയ്തീൻ കോയയുമാണ് പരാതിക്കാർ. നോർത്ത് സി.ഡി.എസ് ലെ നന്മ, പൂഞ്ചോല അയൽക്കൂട്ടങ്ങളിൽ ആണ് തട്ടിപ്പ് നടന്നത്. ഈ അയൽക്കൂട്ടങ്ങളിലെ 29 അംഗങ്ങൾ സംയുക്തമായാണ് ഇത്രയും തുക പന്നോക്ക വികസന കോർപ്പറേഷൻ നിന്നും തട്ടിയെടുത്തതെന്ന് ശോഭിത പറഞ്ഞു. ഇതു സംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ വായ്പ തുക തിരിച്ചടിച്ചു എങ്കിലും കുറ്റകൃത്യങ്ങൾക്കെതിരെ കേസ് ഇതുവരെയും എടുത്തിട്ടില്ല നേരത്തെ കുടുംബശ്രീ മിഷന് പരാതി നൽകിയ കോർപ്പറേഷൻ മേയർ പിന്നീട് യാതൊരു തുടർനടപടിയും സ്വീകരിച്ചില്ലെന്നും ശോഭിത. കേസന്വേഷണം തൃപ്തികരമായി നടക്കുന്നില്ലെങ്കിൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.

Advertisement
Advertisement