സാമ്പത്തിക സാക്ഷരത കേന്ദ്രം ആരംഭിച്ചു

Sunday 12 May 2024 12:33 AM IST
സാമ്പത്തിക സാക്ഷരത കേന്ദ്രം കുന്നുമ്മൻ ബ്ലോക്ക് ഓഫീസ് കായക്കൊടിയിൽ ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നബാർഡ് ധ്യാൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന സാമ്പത്തിക സാക്ഷരത കേന്ദ്രം കുന്നുമ്മൽ ബ്ലോക്ക് ഓഫീസ് കായക്കൊടിയിൽ ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ ഇ.കെ.രഞ്ജിത്ത് മുഖ്യാതിഥിയായി. ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സി.എഫ്.എൽ കോ ഓർഡിനേറ്റർ അശ്വന്ത് പാക്കനാർ പുരം, വാർഡ് മെമ്പർ കെ. അബ്ദുൾ ലത്തീഫ് , സി.ഡി.എസ് ചെയർപേഴ്സൺ കെ.പി.സുമതി, അജയ് മോഹൻ, പി.ഗോപിനാഥൻ, വി.സി.സാലിം ,കെ.കെ.ലേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement