പുതിയ കാംപയിനുമായി ചന്ദ്രിക

Sunday 12 May 2024 12:34 AM IST

കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന് കീഴിൽ പ്രവർത്തിക്കുന്ന ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക പുതിയ കാംപയിൻ പുറത്തിറക്കി. സ്വന്തം വ്യക്തിത്വത്തെ അംഗീകരിച്ച് അതിൽ ആത്മവിശ്വാസം കണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. ചന്ദ്രികയുടെ ബ്രാൻഡ് അംബാസിഡറായ കീർത്തി സുരേഷാണ് കാംപയിനിൽ.

ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിൽ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും ഉത്തേജിപ്പിക്കുന്നതിനുള്ള നീക്കമാണ് ഈ കാംപയിനിലൂടെ നടത്തുന്നതെന്ന് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫിസർ എസ്. പ്രസന്ന റായ് പറഞ്ഞു.

Advertisement
Advertisement