അക്ഷയ തൃതീയ വില്പനയിൽ തിളങ്ങി മലബാർ ഗോൾഡ്

Sunday 12 May 2024 12:37 AM IST

കോഴിക്കോട് - അക്ഷയ തൃതീയയിലെ സ്വർണാഭരണ വില്പനയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മികച്ച നേട്ടം കൈവരിച്ചു. ഇത്തവണത്തെ അക്ഷയ തൃതീയ ദിനത്തിൽ 1,361കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ 39 ശതമാനത്തിന്റെ വർദ്ധന നേടി. സ്വർണത്തോടുള്ള ജനങ്ങളുടെ പ്രതിപത്തിയിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നതാണ് ഉയർന്ന വിൽപ്പന വ്യക്തമാക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. റെസ്‌പോൺസിബിൾ ജുവലറിയെന്ന ഉത്തരവാദിത്തം കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമാനുസൃതമായ ഉറവിടങ്ങളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വർണവും ഡയമണ്ടും മാത്രമാണ് കമ്പനി ശേഖരിച്ച് പരിശുദ്ധി ഒട്ടും കുറയാതെ ആഭരണങ്ങളാക്കി മാറ്റുന്നത്.

Advertisement
Advertisement