ബോചെ ടീ ലക്കി ഡ്രോയിൽ ഷാനിൽ അബ്ദുള്ളയ്ക്ക് 10 ലക്ഷം രൂപ

Sunday 12 May 2024 12:40 AM IST

തൃശൂർ: ദിവസേന പത്ത് ലക്ഷം രൂപ സമ്മാനം നൽകുന്ന ബോചെ ടീ ലക്കി ഡ്രോയിൽ വിജയിയായ ഷാനിൽ അബ്ദുള്ളക്ക് 10 ലക്ഷം രൂപയുടെ ചെക്ക് തൃശൂരിൽ നടന്ന ചടങ്ങിൽ കൈമാറി. കില ചെയർമാൻ കെ.എൻ. ഗോപിനാഥൻ അദ്ധ്യക്ഷനായി. തലശേരി സ്വദേശിയാണ് ഷാനിൽ അബ്ദുള്ള. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാർക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പർ സമ്മാനം. www.bochetea.com സന്ദർശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോൾ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കും.

Advertisement
Advertisement