വേനൽമഴ : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Sunday 12 May 2024 1:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. ഇന്നലെ തലസ്ഥാനത്തും പാലക്കാടും ഉൾപ്പെടെ എല്ലാ ജില്ലകളിലും വൈകിട്ട് വേനൽമഴ ലഭിച്ചു. ബുധനാഴ്ച വരെ മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും. തീരപ്രദേശങ്ങളിലും ഒറ്രപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മഴയൊടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് ഒരു ജില്ലയിലും ഉയർന്ന താപനില മുന്നറിയിപ്പില്ല. എന്നാലും പകൽ സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കണം.

 യെല്ലോ അലർട്ട്

പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ടുള്ള ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ‌ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

Advertisement
Advertisement