ബീ​ഹാ​റി​ ​പെൺകുട്ടിക്ക് ഉന്നത വിജയം

Sunday 12 May 2024 1:56 AM IST

കാ​ളി​കാ​വ്:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​മ​ല​യാ​ളി​ക്കു​ട്ടി​ക​ളെ​ക്കാ​ൾ​ ​ഒ​ട്ടും​ ​പി​ന്നി​ലാ​കാ​തെ​ ​ബീ​ഹാ​റു​കാ​രി​ ​അ​സ്മി​ത​ .​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​ഒ​മ്പ​ത് ​എ​ ​പ്ല​സും​ ​ഒ​രു​ ​എ​യു​മാ​ണ് ​ബീ​ഹാ​റു​കാ​രാ​യ​ ​മ​നോ​ജ് ​ശ​ർ​മ്മ​യു​ടെ​യും​ ​ഭാ​ര്യ​ ​സീ​താ​ദേ​വി​യു​ടെ​യും​ ​മ​ക​ളാ​യ​ ​അ​സ്മി​ത​ ​നേ​ടി​യ​ത്.​ ​ഒ​രു​ ​എ​ ​പ്ല​സ് ​ന​ഷ്ട​മാ​യ​താ​ക​ട്ടെ​ ​മ​ല​യാ​ള​ഭാ​ഷ​യി​ലും.
വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ലെ​ത്തി​യ​താ​ണ് ​അ​സ്മി​ത​യു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ .​ ​തു​ട​ർ​ന്ന് ​കാ​ളി​കാ​വ് ​അ​ഞ്ച​ച്ച​വി​ടി​യി​ൽ​ ​വാ​ട​ക​വീ​ട്ടി​ൽ​ ​സ്ഥി​ര​താ​മ​സ​മാ​ക്കി.​ ​മ​ക​ളെ​ ​എ​ൽ.​കെ.​ജി​ ​മു​ത​ൽ​ ​അ​ഞ്ച​ച്ച​വി​ടി​ ​ഗ​വ.​ ​ഹൈ​സ്‌​കൂ​ളി​ലാ​ണ് ​ചേ​ർ​ത്ത് ​പ​ഠി​പ്പി​ച്ച​ത്.​ ​എ​ല്ലാ​ ​ക്ലാ​സി​ലും​ ​അ​സ്മി​ത​ ​മു​ന്നി​ലാ​യി​രു​ന്നു.​കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ​ദ​മ്പ​തി​ക​ൾ​ ​മ​ക്ക​ളെ​ ​പ​ഠി​പ്പി​ക്കു​ന്ന​ത്.​ ​മ​റ്റു​ ​ര​ണ്ടു​ ​കു​ട്ടി​ക​ൾ​ ​കൂ​ടി​യു​ണ്ട്.
മാ​താ​പി​താ​ക്ക​ൾ​ക്ക് ​ഇ​പ്പോ​ഴും​ ​മ​ല​യാ​ളം​ ​എ​ഴു​താ​നോ​ ​വാ​യി​ക്കാ​നോ​ ​അ​റി​യി​ല്ല.​ ​എ​ന്നാ​ൽ​ ​മ​ക്ക​ൾ​ ​മ​ല​യാ​ള​ത്തി​ൽ​ ​മി​ടു​ക്ക​രാ​യി.
മ​ല​യാ​ള​ ​ഭാ​ഷ​ ​എ​ഴു​താ​നും​ ​പ​ഠി​ക്കാ​നും​ ​ഹി​ന്ദി​യേ​ക്കാ​ൾ​ ​പ്ര​യാ​സ​മാ​ണെ​ന്നാ​ണ് ​ഇ​വ​ർ​ ​പ​റ​യു​ന്ന​ത്.​ ​പ​ഠ​ന​രം​ഗ​ത്ത് ​മാ​ത്ര​മ​ല്ല,​​​ ​ക​ലാ​കാ​യി​ക​ ​രം​ഗ​ത്തും​ ​അ​സ്മി​ത​ ​തി​ള​ങ്ങു​ന്നു​ണ്ട്.​സ്‌​കൂ​ളി​ലെ​ ​എ​സ്‌.​പി.​സി​ ​കേ​ഡ​റ്റും​ ​കൂ​ടി​യാ​ണ് .

Advertisement
Advertisement