പത്മപ്രഭാ പുരസ്‌കാരം റഫീക്ക് അഹമ്മദിന്

Sunday 12 May 2024 1:55 AM IST

കോഴിക്കോട്: 25ാംമത് പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ.എസ്. മാധവൻ ചെയർമാനും കൽപ്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ അക്കിക്കാവിൽ ജനിച്ച റഫീക്ക് അഹമ്മദിന് കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, വൈലോപ്പിള്ളി പുരസ്‌കാരം, ഒളപ്പമണ്ണ പുരസ്‌കാരം, ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement