സി.പി.എം കലാപത്തിന് ശ്രമിക്കരുത്: സതീശൻ

Sunday 12 May 2024 1:58 AM IST

വടകര : താത്ക്കാലിക ലാഭത്തിനായി വടകരയിൽ നടത്തുന്ന വർഗീയ പ്രചാരണങ്ങളിൽ നിന്ന് നാടിന്റെ സമാധാനം പരിഗണിച്ച് സി.പി.എം പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി .സതീശൻ . കലാപമുണ്ടായാൽ ലാഭം കൊയ്യുന്നത് വർഗീയവാദികളായിരിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ ശക്തികളേക്കാൾ അപകടകരമായ രീതിയിലാണ് സി.പി.എം വർഗീയതയെ ഉപയോഗിക്കുന്നതെന്നും കോട്ടപ്പറമ്പിൽ യു.ഡി.എഫ് - ആർ.എം.പി.ഐ നേതൃത്വത്തിൽ നടന്ന വർഗീയതയ്ക്കെതിരെ ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെ യ്ത് വി.ഡി.സതീശൻ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ടി സിദ്ധിഖ് എം.എൽ.എ, ഷാഫി പറമ്പിൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ , ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ .വേണു, കെ.എസ് .ഹരിഹരൻ, ,പാറക്കൽ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement