മഴയിൽ ചൂട് കുറഞ്ഞു; 40 ഡിഗ്രിയിൽ നിന്ന് 28ലെത്തി മലയോരം

Sunday 12 May 2024 12:58 PM IST

മലപ്പുറം: ജില്ലയുടെ കൊടുംചൂടിനെ തണുപ്പിച്ച് മഴ. 40 ഡിഗ്രിയും പിന്നിട്ട ചൂടിനെ 28 ഡിഗ്രിയിലേക്ക് വരെ താഴ്ത്താൻ മഴയ്ക്ക് കഴിഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ അങ്ങാടിപ്പുറത്ത് ഒഴികെ, മഴ മാറി നിന്നെങ്കിലും ചൂടിൽ കാര്യമായ വർദ്ധനവുണ്ടായില്ല. തുടർച്ചയായി ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്ന മലയോര മേഖലയിലാണ് ഇന്നലെ കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്. കാലാവസ്ഥ വകുപ്പ് മുണ്ടേരിയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 28.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയ കൂടിയ ചൂട്. 29.6 ഡിഗ്രിയാണ് നിലമ്പൂരിലെ ഉയർന്ന ചൂട്. നഗരപ്രദേശങ്ങളേക്കാൾ കൂടുതൽ ചൂട് മലയോര മേഖലകളിൽ രേഖപ്പെടുത്തുന്നുവെന്ന അസാധാരണമായ സാഹചര്യമായിരുന്നു ജില്ലയിൽ. ഒരുമാസത്തിനിടെ നിലമ്പൂർ മേഖലയിൽ പലതവണ ചൂട് 40 ഡിഗ്രി കടന്നിരുന്നു. മഴയോടെ പാലക്കാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും ചൂട് കുറഞ്ഞിട്ടുണ്ട്.

ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ........... കൂടിയ ചൂട്............ കുറഞ്ഞ ചൂട്.

തെന്നല.................................................... 32.3......................... 31

വാക്കാട്................................................... 32 .......................... 30.5

നിലമ്പൂർ ................................................ 29.6 ......................... 26.2

തവനൂർ കെ.വി.കെ .............................. 32.2 ........................ 26.5

Advertisement
Advertisement