നീലഗിരിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു
Sunday 12 May 2024 2:09 AM IST
ഗൂഡല്ലൂർ: നീലഗിരിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂരിന് സമീപം അയ്യകൊല്ലി മുരിക്കുംപാടി മാടസ്വാമിയുടെ ഭാര്യ നാഗമ്മാളാണ് (73) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ നാഗമ്മാളിനെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഒന്നര മാസത്തിനിടെ നീലഗിരി ജില്ലയിൽ മൂന്നുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.