ഓഹരി വില്പനയ്ക്ക് ഒരുങ്ങി എസ്. കെ. ഫിനാൻസ്

Monday 13 May 2024 12:23 AM IST

കൊച്ചി: രാജ്യത്ത് വാഹന, എം. എസ്. എം. ഇ വായ്പ വിപണന രംഗത്ത് അതിവേഗം വളരുന്ന എസ്. കെ. ഫിനാൻസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐ. പി. ഒ) അനുമതിയ്ക്കായി സെബിയ്ക്ക് കരടുരേഖ (ഡി. ആർ. എച്ച്. പി) സമർപ്പിച്ചു. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഐ. പി. ഒയിലൂടെ 2,200 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 1700 കോടി രൂപയുടെ ഓഫർ ഫോർ സെയിലുമാണ് ഐ. പി. ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, ജെഫ്ര‌ീസ് ഇന്ത്യ, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐ. പി. ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.

Advertisement
Advertisement