സംസ്ഥാനത്ത് വെള്ളി വരെ വേനൽ മഴ

Monday 13 May 2024 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. വെള്ളിയാഴ്ച വരെ തുടർന്നേക്കും. ഇടിമിന്നലിനും സാദ്ധ്യത. ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി മഴ ലഭിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, നാളെ തിരുവനന്തപുരം, പത്തനംതിട്ട, 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കാലവർഷം ജൂൺ ഒന്നിന് തന്നെ എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

18ഓടെ കാലവർഷം ആൻഡമാൻ തീരത്തെത്തിയേക്കും. ലക്ഷദ്വീപും കടന്ന് കേരളത്തിൽ എത്താൻ വൈകില്ല. കഴിഞ്ഞ വർഷം എട്ടു ദിവസം വൈകിയാണ് കാലവർഷമെത്തിയത്.

Advertisement
Advertisement