സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Monday 13 May 2024 12:49 AM IST

കൊട്ടാരക്കര: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹരികുമാറിനെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവറ്റൂർ പടിഞ്ഞാറ് തച്ചൻമുക്കിൽ മോഹന വിലാസത്തിൽ ഓമനക്കുട്ടൻ - സിന്ധു ദമ്പതികളുടെ മകൻ അനന്തുവാണ് (22) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ കുളക്കട പുത്തൂർ മുക്കിലായിരുന്നു അപകടം. എറണാകുളത്ത് പഠിച്ചുകൊണ്ടിരുന്ന അനന്തു സഹപാഠിയും അയൽവാസിമായ ഹരികുമാറുമൊത്ത് കൊട്ടാരക്കരയിലേയ്ക്ക് പോകുമ്പോഴായിരുന്നു എതിരെ വന്ന കാർ ഇടിച്ചത്. അനന്തു തൽക്ഷണം മരിച്ചു. സഹോദരൻ: നന്ദു. മൃതദേഹം താലൂക്ക് ആശുപത്രി മോ‌ർച്ചറിയിൽ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Advertisement
Advertisement