പാലസ്തീൻ അംബാസിഡർ കാന്തപുരത്തെ സന്ദർശിച്ചു

Monday 13 May 2024 12:58 AM IST

കോഴിക്കോട്: പാലസ്തീൻ അംബാസിഡർ അദ്‌നാൻ അബുൽ ഹൈജ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ കാരന്തൂർ മർകസിൽ സന്ദർശിച്ചു. പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിലും കേരളത്തിലും നടന്ന ഐക്യദാർഢ്യ റാലികളും ദുരിതമനുഭവിക്കുന്നവർക്കായി നടക്കുന്ന പ്രാർത്ഥനയും നന്ദിപൂർവം സ്മരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ മത നേതാക്കളുടെ സമ്മേളനത്തിൽ പാലസ്തീൻ വിഷയം ഉന്നയിച്ചതിന് കാന്തപുരത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഇന്ത്യൻ ഭരണകൂടവും ജനതയും പാലസ്തീനികൾക്കൊപ്പമാണെന്ന് കാന്തപുരം പറഞ്ഞു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഇൻഡോ -അറബ് മിഷൻ സെക്രട്ടറി ഡോ. അമീൻ മുഹമ്മദ് സഖാഫി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Advertisement
Advertisement