വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് , ആകെ നിയമനം 556

Monday 13 May 2024 1:18 AM IST

തിരുവനന്തപുരം : റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറു മാസമാകുമ്പോൾ ആകെ നടന്നത് 10 ശതമാനത്തിൽ താഴെ നിയമനം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് നിയമനം കുറയുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. മുൻ ലിസ്റ്റിലെ 2,135 പേർക്ക് നിയമനം ലഭിച്ചപ്പോൾ പുതിയ ലിസ്റ്റിലെ 556 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുളളൂ . മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായി ഒന്നര വർഷത്തിന് ശേഷമാണ് പുതിയ ലിസ്റ്റുകൾ നിലവിൽ വന്നത്. ഇതിനാൽ ഏറെ ഒഴിവുകൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
2023 നവംബർ - 2024 ഫെബ്രുവരി കാലത്താണ് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ഏറ്റവും കൂടുതൽ നിയമന ശുപാർശ തൃശൂർ ജില്ലയിലാണ് - 75. കുറവ് വയനാട്ടിലും - 6 .

ജില്ല - ---------- - ----- ലിസ്റ്റിൽ ഉൾപ്പെട്ടവർ ---------- നിയമന ശുപാർശ

തിരുവനന്തപുരം- -------- -530------------------------------- --64

കൊല്ലം-------- ----------- -----574 ------------------------------- ---47

പത്തനംതിട്ട----- --- --------- 288 --------------------------------17
ആലപ്പുഴ ----------- ------------ 324 -------------------------------19
കോട്ടയം----------- ------------- --345 --------------------------------23

ഇടുക്കി-------------- -------- ----------336 - ------------------------------15

എറണാകുളം-------- ----------- -538 -------------------- ------------66
തൃശൂർ ---------------- ----------- ---595 -------------------------------- --75
പാലക്കാട് ------------ --- ---- ------581 ------------------------------- --66
മലപ്പുറം-------------- -------------- --489 ---------------------------- --62

കോഴിക്കോട്------------- -------- --365 ---------------------------- --23

വയനാട്------------------------- ----- -232 --------------------------- 6

കണ്ണൂർ --------------------- ---------- ---- 421 ---------------------------- -51

കാസർകോട്-------------- -------------- 385 --------------------------- 22

ആകെ ---------- ---------------- ------6003 ----------------------------------556

Advertisement
Advertisement