വീടിന്റെ ആ​ശിർ​വാ​ദ​വും താ​ക്കോൽ​ദാ​ന​വും

Monday 13 May 2024 12:46 AM IST

കൊല്ലം: വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷൻ നിർ​മ്മി​ച്ച് നൽ​കു​ന്ന ഏ​ഴാ​മ​ത്തെ വീ​ടി​ന്റെ ആ​ശിർ​വാ​ദം ഇന്ന് രാ​വി​ലെ 11ന് കൊ​ല്ലം രൂ​പ​ത അദ്ധ്യ​ക്ഷൻ ഡോ.പോൾ ആന്റ​ണി മു​ല്ല​ശ്ശേ​രി നിർ​വ​ഹി​ക്കും. വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷൻ സ്ഥാ​പ​ക ചെ​യർ​മാൻ ഡോ.ജോ​സ​ഫ് ടി.ഫെർ​ണാ​ണ്ട​സ് താ​ക്കോൽ​ദാ​നം നിർ​വ​ഹി​ക്കും. പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് അ​ഡ്വ.അ​നീ​ഷ് പ​ട​പ്പ​ക്ക​ര, വാർ​ഡ് മെ​മ്പ​ർമാ​രാ​യ ആ​ലീ​സ്, ര​മേ​ഷ് കു​മാർ, സെന്റ് ജോ​സ​ഫ് ഹോം​സ് ക​മ്മി​റ്റി അം​ഗ​ങ്ങൾ, വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷൻ സെ​ക്ര​ട്ട​റി സ്​മി​താ​രാ​ജൻ, അ​ഡ്​മി​നി​സ്‌​ട്രേ​റ്റർ ഫാ.സോ​ളു കോ​ശി രാ​ജു എ​ന്നി​വ​ർ പങ്കെടുക്കും. പേ​ര​യം വി​ല്ലേ​ജിൽ കു​മ്പ​ള​ത്ത് ഫാ​ത്തി​മ ബം​ഗ്ലാ​വിൽ ജോ​സ് ഡോ​മി​നി​ക് ​ മേ​ഴ്‌​സി ദ​മ്പ​തി​കൾ​ക്കാ​ണ് വീ​ട് നിർ​മ്മി​ച്ച് നൽ​കു​ന്ന​ത്. വി​ള​യിൽ ജ​യ് വി​ക്ടർ, സ​ര​സു​പു​റ​ത്ത് ബെ​യ്‌​സിൽ, സ​ര​സു​പു​റ​ത്ത് ജോ​സ് റ​യ​മ​ണ്ട്, അ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്തു​ക്കൾ എ​ന്നി​വ​രാ​ണ് വീ​ടി​നായുള്ള ധ​ന​സ​ഹാ​യം പൂർ​ണ​മാ​യും നൽ​കി​യത്.

Advertisement
Advertisement