കൊൽക്കത്തയുടെ കുതിപ്പ്

Monday 13 May 2024 3:38 AM IST

മുംബയ്: മുംബയ്‌ ഇന്ത്യൻസിനെ അവരുടെ തട്ടകമായ വാങ്കഡേയിൽ 18 റൺസിന് കീഴട‌ക്കി ഐ.പി.എൽ പതിനേഴാ സീസണിൽ പ്ലേഓഫ് ഉറപ്പിക്കുന്ന്ന ആ ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മഴമൂലം 16 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 157​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​മും​ബ​യ്ക്‌​യു​ടെ​ ​വെ​ല്ലു​വി​ളി​ 16​ ​ഓ​വ​റിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139ൽ അവസാനിച്ചു.

2021ന് ശേഷം ആദ്യമായാണ് കൊൽക്കത്ത ഐ.പി.എൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്.

സീസസണിൽ ഭൂരിഭാഗം സമയവും മുന്നിലായിരുന്ന രാജസ്ഥാൻ റോയൽസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മത്സരങ്ങളിൽ നിന്ന് 9 ജയമുൾപ്പെടെ 18 പോയിന്റാണുള്ലത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ അവർക്ക് ലീഗ് ഘട്ടം അവസാനിപ്പിക്കാനാകം.

ഇന്ന് ഗുജറാത്തിനെതിരേയും 19ന് രാജസ്ഥാനെതിരെയുമാണ് കൊൽക്കത്തയുടെ അടുത്ത മത്സരങ്ങൾ.

Advertisement
Advertisement