കേരള പുരുഷ ടീം ക്വാർട്ടറിൽ

Monday 13 May 2024 3:43 AM IST

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിലെ എമറാൾഡ് ഹൈറ്റ്‌സ് ഇൻ്റർനാഷണൽ സ്‌കൂളിൽ
നടക്കുന്ന 74-ാമത് ജൂനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ ടീം ക്വാർട്ടർ ഫൈനലി പ്രവേശിച്ചു. രാവിലെ നടന്ന പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയെ (81-78) പരാജയപ്പെടുത്തിയാണ് ക്വാർട്ടർ കടന്നത്.കേരളത്തിനുവേണ്ടി അശ്വിൻ കൃഷ്ണ 24 പോയിൻ്റുമായി ടോപ് സ്കോററായി. ക്വാർട്ടറിൽ ആതിഥേയരായമധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.

Advertisement
Advertisement