പൊന്നാനിയിൽ  മത്സ്യബന്ധന  ബോട്ടിൽ  കപ്പലിടിച്ച്  അപകടം; രണ്ട് മരണം

Monday 13 May 2024 7:44 AM IST

മലപ്പുറം: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ചു. അഴീക്കൽ സ്വദേശികളായ അബ്ദുൽ സലാം(43), ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. പൊന്നാനിയിൽ നിന്നും പുറപ്പെട്ട അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുളള 'ഇസ്‌ലാഹി' എന്ന പേരുളള ബോട്ടിലാണ് കപ്പലിടിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽമൈൽ അകലെയായിരുന്നു അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിലേക്ക് താഴുകയായിരുന്നു. ഇസ്‌ലാഹിയിലുണ്ടായിരുന്ന ആറ് മത്സ്യത്തൊളിലാളികളിൽ നാല് പേരെ കപ്പലിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ബാക്കി രണ്ട് പേർക്കായുളള തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയും എത്തിയിരുന്നു. അപകടമുണ്ടാക്കും വിധം കപ്പൽ തീരത്തോട് ചേർന്ന് സഞ്ചരിച്ചെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Advertisement
Advertisement