സി.ബി.എസ്.ഇ: ജില്ലയ്ക്ക് ഉന്നതവിജയം

Monday 13 May 2024 9:10 PM IST

കൊച്ചി: ഇന്നലെ പ്രഖ്യാപിച്ച സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസ് പരീക്ഷാ ഫലങ്ങളിൽ ജില്ലയിലെ സ്കൂളുകൾ മികച്ച വിജയം കൈവരിച്ചു. ഭൂരിപക്ഷം സ്കൂളുകളിലും മുഴുവൻ വിദ്യാർത്ഥികളും തുടർപഠനത്തിന് യോഗ്യത നേടി. പൂത്തോട്ട ശ്രീ നാരായണ പബ്ലിക് സ്‌കൂളിൽ പത്താംക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കി. 73 കുട്ടികളിൽ 52 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 97.2 ശതമാനം മാർക്ക് നേടിയ കെ.ആർ. ആർദ്രയാണ് സ്‌കൂളിൽ ഒന്നാമത്.

പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ പന്ത്രണ്ടാം ക്ളാസിലെ 64 പേരും ഡിസ്റ്റിംഗ്ഷൻ നേടി. 18 പേർക്ക് മുഴുവൻ എ വണ്ണും ലഭിച്ചു. പത്താം ക്ളാസിൽ പരീക്ഷയെഴുതിയ 46ൽ 36 പേർ ഡിസ്റ്റിംഗ്ഷനും 12 പേർ മുഴുവൻ എ വൺ നേടി.

മഞ്ഞുമ്മൽ കസ്തൂർബ ഇംഗ്ളീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ പന്ത്രണ്ടാം ക്ളാസിൽ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 23ൽ 10 പേർ ഡിസ്റ്റിംഗ്ഷനും 13 പേർ ഫസ്റ്റ് ക്ളാസും നേടി. പത്താം ക്ളാസിൽ 32 വിദ്യാർത്ഥികളിൽ ഒരാൾ എല്ലാ വിഷയത്തിലും എ വണ്ണും 20 പേർ ഡിസ്റ്റിംഗ്ഷനും 12 പേർ ഫസ്റ്റ് ക്ളാസും നേടി.

വൈറ്റില ടോക് എച്ച് സ്കൂളിൽ പന്ത്രണ്ടാം ക്ളാസിൽ പരീക്ഷയെഴുതിയ 170 പേരും വിജയിച്ചു. 152 പേർ ഡിസ്റ്റിംഗ്ഷനും 18 പേർ ഫസ്റ്റ് ക്ളാസും നേടി.

കാക്കനാട് നൈപുണ്യ പബ്ളിക് സ്കൂൾ പന്ത്രണ്ടാം ക്ളാസിൽ 175 വിദ്യാർത്ഥികളും ഫസ്റ്റ് ക്ളാസിൽ വിജയിച്ചു. 168 പേർ ഡിസ്റ്റിംഗ്ഷൻ നേടി.

എളമക്കര സരസ്വതി വിദ്യാനികേധൻ പബ്ലിക് സ്‌കൂളും നൂറുമേനി നേട്ടം സ്വന്തമാക്കി. പ്ലസ് ടു പത്താം ക്ലാസ് പരീക്ഷ എഴുതി വിദ്യാർത്ഥികളെല്ലാവരും വിജയിച്ചു. 140 പേരാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 26 കുട്ടികൾ എല്ലാ വിഷയത്തിനും എ വൺ നേടി. പത്താം ക്ലാസിൽ 11 കുട്ടികളാണ് എല്ലാവിഷയത്തിനും എവൺ കരസ്ഥമാക്കിയത്. 108 വിദ്യാർത്ഥികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്.

കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂളിൽ പ്ലസ് ടു പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയം സ്വന്തമാക്കി. എട്ട് കുട്ടികൾക്ക് എല്ലാ വിഷയത്തിനും എവൺ ലഭിച്ചു. കോമേഴ്‌സ് വിഭാഗത്തിൽ സ്റ്റീവ് സോൾജി (97.6 ശതമാനം), സയൻസ് വിഭാഗത്തിൽ വോയ്ട്വീ സിംസൺ (97.2 ശതമാനം) മാർക്കും സ്വന്തമാക്കി സ്‌കൂളിന്റെ താരങ്ങളായി.

Advertisement
Advertisement