സെമിനാർ

Monday 13 May 2024 11:01 PM IST

തിരൂർ - അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡീസ് - സൗത്ത് ഏഷ്യ ചാപ്റ്ററിന്റെ ഇരുപത്തിയാറാമത് അന്താരാഷ്ട്ര സമ്മേളനത്തിന് മെയ് 15 മുതൽ 17 വരെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വേദിയാകും. അമേരിക്കയിലെ ജോർജിയ ആസ്ഥാനമാക്കി 1983 ൽ പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര സംഘടനയാണ് അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡിസ്. പിന്നീട് ഇതിൻറെ പേര് അസോസിയേഷൻ ഓഫ് ഗ്ലോബൽ സൗത്ത് സ്റ്റഡീസ് എന്നാക്കി മാറ്റിയിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ശാഖകൾ പ്രവർത്തിക്കുന്ന ഇൻറർനാഷണൽ ഓർഗനൈസേഷൻ കൂടിയാണ് തേർഡ് വേൾഡ്. അമേരിക്കയിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രൊഫസർ അസറിയ 1995ൽ ബാംഗ്ലൂർ ആസ്ഥാനമായി ഇന്ത്യയിൽ ആരംഭിച്ച ഇതിൻറെ ശാഖയാണ് അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡീസ് സൗത്ത് ഏഷ്യ ചാപ്റ്റർ.പത്രസമ്മേളനത്തിൽ കോൺഫറൻസിന്റെ ലോക്കൽ സെക്രട്ടറിമാരായ സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസ്

ഡയറക്ടർ ഡോ.മഞ്ജുഷ ആർ. വർമ്മ, സ്കൂൾ ഓഫ് സോഷ്യോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ.സ്വപ്നാറാണി എസ്.എസ്, സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. സുധീർ സലാം, യൂണിയൻ ഭാരവാഹികളായ ഒ.ശ്രീകാന്ത്,അഫ്സൽ ഇ.എം, സഞ്ജീവ്. വി,എന്നിവർ പങ്കെടുത്തു.

Advertisement
Advertisement