തുരുമ്പെടുക്കാത്ത സൂര്യദേവിന്റെ ടി.എം.ടി കമ്പികൾ

Tuesday 14 May 2024 12:11 AM IST


കൊച്ചി: മിതമായ വിലയും ഉന്നത ഗുണനിലവാരവുമുള്ള ഇരുമ്പ് ഉത്പന്നങ്ങളുടെ പ്രമുഖ നിർമ്മാണ സ്ഥാപനമായ സൂര്യദേവ് അലോയ് ആൻഡ് പവർ കമ്പനി തുരുമ്പ് പിടിക്കാത്ത എഫ്. ഇ. 550ഡി സി. ആർ. എസ് ടി. എം. ടി സ്റ്റീൽ കമ്പികൾ പുറത്തിറക്കി. ഉയർന്ന ഗുണനിലവാരമുള്ള ഇരുമ്പയിരിൽ നിന്നും സൂക്ഷ്മമായി രൂപകല്പന ചെയ്ത് ചെമ്പ്, ക്രോമിയം, നിക്കൽ എന്നിവയുടെ മിശ്രിതങ്ങൾകൊണ്ട് നിർമ്മിച്ചിരിക്കുന്ന സൂര്യദേവ് ടി. എം. ടി ബാറുകൾ സമാനതകളില്ലാത്ത തുരുമ്പ് പ്രതിരോധത്തിന്റെ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഈ നൂതന ഉത്പന്നം കമ്പികളെ നശിപ്പിക്കുന്ന രാസമൂലകങ്ങൾക്കെതിരെയുള്ള മികച്ച കവചമായിട്ടും പ്രവർത്തിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
ചെന്നൈ മെട്രോ റെയിൽ, ബാംഗ്ലൂർ ചെന്നൈ എക്‌സ്‌പ്രസ് വേ, ചെന്നൈ പെരിഫറൽ റിംഗ് റോഡ്, ചെന്നൈ തുറമുഖം തുടങ്ങിയ പദ്ധതികളുടെ അവിഭാജ്യ ഘടകമാകുന്നതിനും സൂര്യദേവന് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഉടനീളമുള്ള 500ലധികം ഡീലർമാരുടെ ശക്തവും പ്രതിബദ്ധതയുള്ളതുമായ ശൃംഖലയും, 2000ത്തിലധികം വിദഗ്ദ പ്രൊഫഷണലുകളുടെ ടീമുമാണ് കമ്പനിയുടെ വിജയത്തിന് ഊർജ്ജം.

Advertisement
Advertisement