ഭക്തിയുടെ നിറവിൽ 'സംവത്സരാഭിഷേകം'

Tuesday 14 May 2024 12:25 AM IST
സംവത്സരാഭിഷേകത്തോടനുബന്ധിച്ച് വേദഘോഷത്തോടെ ദേവന്മാരെ ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്നു

കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന സംവത്സരാഭിഷേകം ഭക്തി നിർഭരമായി.ക്ഷേത്രം മുഖ്യ പുരോഹിതൻ ബ്രഹ്മശ്രീ ബാലസുബ്രഹ്മണ്യ ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കനകാഭിേഷകം, കലശാഭിഷേകം, സുഗന്ധകുസുമാഭിഷേകം എന്നിവ ഭക്തി സാന്ദ്രമായി. രാവിലെ അഷ്ടദ്രവ്യക്കുട്ട് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു തുടർന്ന് മഹാന്യാസപുരസ്സരം രുദ്രാഭിഷേകം നടന്നു. ഹോമ മണ്ഡപത്തിൽ ലക്ഷ്മീഗണപതി മൂലമന്ത്ര ജപ ഹോമം, സുബ്രഹ്മണ്യ മൂലമന്ത്ര ജപ ഹോമം, ഷൺമുഖ ഗായത്രി ഹോമം എന്നിവ നടന്നു. മഹാ അലങ്കാരം, മഹാ നിവേദ്യം, മഹാ ദീപാരാധന എന്നിവ നടന്നു. വൈകുന്നേരം വേദഘോഷത്തോടെ ദേവന്മാരെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു.

Advertisement
Advertisement