മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം മുടങ്ങി

Tuesday 14 May 2024 12:19 AM IST

അടൂർ: ഇന്നലെ ഉച്ച കഴിഞ്ഞുണ്ടായ കാറ്റിലും മഴയിലും പന്തളം തെക്കേക്കര പഞ്ചായത്തിൽ പലഭാഗത്തും മരങ്ങൾ ഒടിഞ്ഞുവീണു. തട്ട - പത്തനംതിട്ട റോഡിൽ മങ്കുഴിയിലും അടൂർ - തുമ്പമൺ റോഡിൽ പറപ്പെട്ടിയിലും മരങ്ങൾ ഒടിഞ്ഞ് റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്തി മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

Advertisement
Advertisement