സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇനി മടിച്ച് നിൽക്കേണ്ട; വില ഇന്നും കുറഞ്ഞു

Tuesday 14 May 2024 11:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 40 രൂപ കുറഞ്ഞു. 6,675 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില അഞ്ച് രൂപ കുറഞ്ഞ് 5,560 രൂപയായി. രണ്ട് ദിവസം കൊണ്ട് സ്വർണവില 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.

വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 90 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ 19 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വർഷം സ്വർണ ശേഖരത്തിൽ 16 ടണ്ണിന്റെ വർദ്ധനയുണ്ട്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്.

മേയിലെ സ്വർണനിരക്ക്

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹ 53,800

മേയ് 11₹ 53,800

മേയ് 10₹53,600

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440