കക്ഷിയെ പീഡിപ്പിച്ചെന്ന കേസിൽ കേരളത്തിലെ രണ്ട് അഭിഭാഷകർക്ക് ജാമ്യം

Wednesday 15 May 2024 1:37 AM IST

ന്യൂഡൽഹി: വിവാഹമോചന പരാതിയുമായെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന കേരളത്തിലെ രണ്ട് അഭിഭാഷകർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. തലശേരിയിലെ അഭിഭാഷകരായ എം.ജെ. ജോൺസൺ,​കെ.കെ.ഫിലിപ്പ് എന്നിവർക്കാണ് ജസ്റ്റിസ് ഹ‍ൃതികേഷ് അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം നൽകിയത്. കേസിന്റെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കോടതി പറഞ്ഞു. ഇരയുമായോ,​ സാക്ഷികളുമായോ ആശയവിനിമയം നടത്തരുതെന്ന് കോടതി ഉപാധിവച്ചു. വിചാരണക്കോടതിക്കും ഉപാധിവയ്ക്കാമെന്ന് വ്യക്തമാക്കി. രണ്ടു പേരും മേയ് ആറിനാണ് പൊലീസ് കസ്റ്രഡിയിലായത്.

Advertisement
Advertisement