ഫുട്‌ബാൾ ഫെസ്റ്റിന് തുടക്കം

Wednesday 15 May 2024 12:00 AM IST

കൊച്ചി: കേരള പൊലീസ് അസോസിയേഷന്റെയും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ' ഫുട്‌ബാൾ ഫെസ്റ്റ് 2024' സിറ്റി പൊലീസ് കമ്മിഷണർ എസ്. ശാംസുന്ദർ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഇ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എ.വി നിഷാദ്, കെ.പി.എ ജില്ലാ പ്രസിഡന്റ് കെ.ടി ദീപു, കെ.പി.എ ട്രഷറർ വരുൺ, കെ.പി.എ ജില്ലാ സെക്രട്ടറി വിനോദ് പി. വർഗീസ്, കെ.പി.എ ജോയിന്റ് സെക്രട്ടറി നിഷാന്ത് എന്നിവർ സംസാരിച്ചു. 23 ടീമുകളാണ് കിരീടത്തിനായി പോരടിക്കുന്നത്.

Advertisement
Advertisement