അന്ധയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
Wednesday 15 May 2024 12:35 AM IST
മുളന്തുരുത്തി: പ്രായപൂർത്തിയാകാത്ത അന്ധയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മുളന്തുരുത്തി സ്വദേശി ജയകുമാറാണ് (54) അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതിയെ മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എൻ. സുരേഷ്, സന്തോഷ്‌കുമാർ, സീനിയർ സി.പി.ഒ സന്ദീപ്, വനിതാ സീനിയർ സി.പി.ഒ ഷീജ എന്നിവരും ഉണ്ടായിരുന്നു.