നടക്കാൻ പഠിപ്പിക്കുന്ന റോബോട്ട് അമൃത ആശുപത്രിയിൽ

Wednesday 15 May 2024 12:43 AM IST

കൊച്ചി: ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാൻ പഠിപ്പിക്കാനായി അമൃതാ ആശുപത്രി ഒരുക്കിയ ജിഗൈറ്റർ റോബോട്ടിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്‌സിന്റെ ആരോഗ്യസാങ്കേതിക വിഭാഗമാണ് ജിഗൈറ്റർ. കൊച്ചിയിൽ ആദ്യമായി ജിഗൈറ്റർ സംവിധാനം ലഭ്യമാക്കുന്ന ആശുപത്രിയാണ് അമൃത.

ചടങ്ങിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംകുമാർ വാസുദേവൻ നായർ, അമൃതേശ്വരി സൊസൈറ്റി ചെയർമാൻ സാഗർ ധരൻ, ജെൻ റോബോട്ടിക്‌സ് മെഡിക്കൽ ആൻഡ് മൊബിലിറ്റി റീജിയണൽ ഡയറക്ടർ അഫ്‌സൽ മുട്ടിക്കൽ എന്നിവർ സംസാരിച്ചു.

പക്ഷാഘാതം, നട്ടെല്ലിന്റെ പരിക്ക്, അപകടങ്ങൾ, പാർക്കിൻസൺ രോഗം തുടങ്ങിയവമൂലം ചലനശേഷി നഷ്ടമായവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ സഹായിക്കും. സെൻട്രൽ ഡ്രഗ്സ് ആൻഡ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം റോബോട്ടിക് സാങ്കേതികവിദ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement