മാതൃദിനത്തിൽ അമ്മമാരെ ആദരിച്ച് ഗാന്ധിഭവൻ

Wednesday 15 May 2024 12:24 AM IST
മാതൃദിനത്തിൽ അമ്മമാരെ ആദരിച്ച് ഗാന്ധിഭവൻ

പത്തനാപുരം: ഗാന്ധിഭവന്റെ നേതൃത്വത്തിൽ മാതൃദിനം വിപുലമായി ആചരിച്ചു. പുത്തൂർ ഗാന്ധിഭവനിൽ ഡയറക്ടർ സി. ശിശുപാലൻ നേതൃത്വം നൽകി. നെടുമ്പന ഗാന്ധിഭവൻ സ്‌​നേഹാലയത്തിൽ ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, വികസന സമിതി സെക്രട്ടറി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. വാളകം ഗാന്ധിഭവൻ മേഴ്‌​സി ഹോമിൽ കോഡിനേറ്റർ ബിജുലാലിന്റെ നേതൃത്വത്തിൽ പരിസരത്തുള്ള അമ്മമാരെ ആദരിച്ചു. കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിന്റെ നേതൃത്വത്തിലും അമ്മമാരെ ആദരിച്ചു. പത്തനംതിട്ട ജില്ലയിൽ അടൂർ കസ്തൂർബാ ഗാന്ധിഭവന്റെയും ഗാന്ധിഭവൻ ഐ.ആർ.സി.എ യുടെയും സംയുക്താഭിമുഖ്യത്തിൽ മാനേജ്‌​മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ, ഡയറക്ടർ കുടശ്ശനാട് മുരളി എന്നിവരുടെ നേതൃത്വത്തിൽ നിരവധി അമ്മമാരെ ആദരിച്ചു.കോന്നി ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷിന്റെ നേതൃത്വത്തിൽ ചടങ്ങ് നടന്നു. ഓമല്ലൂർ സെന്റ് മേരീസ് ഗാന്ധിഭവന്റെ നേതൃത്വത്തിലും ആദരസമർപ്പണം നടന്നു. മാതൃദിനത്തോടനുബന്ധിച്ചു നിരവധി പദ്ധതികളും ആവിഷ്​കരിച്ചതായി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.

Advertisement
Advertisement