കോടതി ഫീസ് വർദ്ധനവ്, പുനലൂരിൽ അഭിഭാഷക സംഗമം

Wednesday 15 May 2024 12:00 AM IST

പുനലൂർ: കോടതി ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് 2ന് ചെമ്മന്തൂരിലെ കോടതി സമുച്ചയത്തിൽ അഭിഭാഷക സംഗമം നടത്തുമെന്നും ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് പുനലൂർ,പത്തനാപുരം താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നേരത്തെ 50 രൂപ ഫീസ് അടച്ച് കേസുകൾ ഫയൽ ചെയ്യാമായിരുന്നത് ഇപ്പോൾ 2 ലക്ഷം രൂപ വരെ അടയ്ക്കേണ്ട അവസ്ഥയാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ നിർദ്ദേശങ്ങൾ വഴി പതിനായിരങ്ങൾ കോർട്ട് ഫീസായി കെട്ടി വയ്ക്കേണ്ടി വരുന്നു. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞു സ്ത്രീകൾക്ക് നീതി നിക്ഷേധിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അഭിഭാഷക സമൂഹത്തെ ആകെ നോക്കുകുത്തികളാക്കി കൊണ്ട് കോടതി നടപടികളിൽ നിന്ന് അകറ്റി നിറുത്തി സർക്കാരിന് ധനം സമാഹരിക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളാക്കി കോടതികളെ മാറ്റുകയാണെന്നും നേതാക്കൾ ആരോപിച്ചു. പ്രസിഡന്റ് അഡ്വ.അഞ്ചൽ ടി.സജീവൻ, മുതിർന്ന അഭിഭാഷകൻഅഞ്ചൽ സോമൻ, അഭിഭാർഷകരായ പ്രസന്നകുമാർ, ഷൈജു ലൂക്കോസ് തുടങ്ങിയവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.

Advertisement
Advertisement