ഊർജ്ജ സംരക്ഷണ സെമിനാർ

Wednesday 15 May 2024 12:05 AM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ലൈഫ്, എനർജി മാനേജ്മെന്റ് സെന്റർ കേരള, ഇലക്ട്രിസിറ്റി ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വേനൽക്കാല ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി നഗരസഭ 7-ാം ഡിവിഷനിൽ നടന്ന സെമിനാർ കൗൺസിലർ എൽ.ശ്രീലത ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തോമസ് വേനൽക്കാല ഊർജ്ജ ഉപഭോഗം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വേനൽക്കാലത്ത് ഊർജ്ജം എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കണമെന്നും ഇലക്ട്രിസിറ്റി ബില്ലിൽ കാര്യമായ കുറവ് വരുത്താൻ എന്തൊക്കെ മാർഗങ്ങൾ വീടുകളിൽ സ്വീകരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ജി.ആർ.കെ നായർ, അരുൺ ബോസ്, വി.ചന്ദ്രാക്ഷൻ, കെ.എം.സലീം എന്നിവർ പങ്കെടുത്തു. പി.സുനിൽ കുമാർ അദ്ധ്യക്ഷനായി.

Advertisement
Advertisement