ഗവേഷണ മേഖലയിലെ സഹകരണം: കരാറിൽ ഒപ്പ് വച്ചു

Wednesday 15 May 2024 12:12 AM IST

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിൽ സി.എസ്‌.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി) യും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റും (എൻ.ഐ.ടി.സി) ഒപ്പു വച്ചു.
പാപ്പനംകോട്ടെ എൻ.ഐ.ഐ.എസ്.ടിയിൽ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ്

ഡയറക്ടർമാരായ ഡോ. സി അനന്ദരാമകൃഷ്ണനും പ്രൊഫ. പ്രസാദ് കൃഷ്ണയും ഒപ്പുവച്ചത്.

നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ഭക്ഷ്യസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ, കെമിക്കൽ സയൻസ്, പാരിസ്ഥിതിക സാങ്കേതിക വിദ്യ എന്നീ ഗവേഷണ മേഖലകളിലെ എൻ.ഐ.ടി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെ ഡോ. അനന്ദരാമകൃഷ്ണൻ സ്വാഗതം ചെയ്തു. എൻ.ഐ.ഐ.എസ്.ടിയുമായി ധാരണാപത്രം ഒപ്പിട്ടതിലൂടെ എൻ.ഐ.ടി.സി യിലെ ബിരുദ, ബിരുദാനന്തര എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാകുമെന്ന് എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.എം ടെക് പ്രോഗ്രാമുകൾ, നൈപുണ്യ വികസന ശിൽപശാലകൾ, ഇൻസ്ട്രുമെന്റേഷൻ പരിശീലനം എന്നിവയ്ക്കായി സംയുക്ത പാഠ്യപദ്ധതി വികസനവും കരാർ വിഭാവനം ചെയ്യുന്നു.

Advertisement
Advertisement