ഈ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം,​ ഒടുവിൽ അതിന്റെ കാരണം കണ്ടെത്തി

Wednesday 15 May 2024 1:02 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ചി​ല​ ​ക​മ്പ​നി​ക​ളു​ടെ​ ​മ​ദ്യം​ ​വി​ൽ​ക്കാ​ൻ​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്,​ ​ബെ​വ്കോ​ ​ചി​ല്ല​റ​വി​ല്പ​ന​ശാ​ല​ക​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ന​ൽ​കാ​ൻ​ ​കൊ​ണ്ടു​വ​ന്ന​ ​ക​മ്മീ​ഷ​ൻ​ ​മ​ദ്യ​ ​ക​മ്പ​നി​ ​ഏ​ജ​ന്റി​ൽ​ ​നി​ന്ന് ​വി​ജി​ല​ൻ​സ് ​പി​ടി​കൂ​ടി.​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​വി​ല്പ​ന​ശാ​ല​യി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ര​ണ്ട് ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.


മു​ണ്ടൂ​ർ​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ് ​ഔ​ട്ട് ​ലെ​റ്റി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​മ​ദ്യ​ ​ക​മ്പ​നി​യു​ടെ​ ​ഏ​ജ​ന്റ്,​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​വി​റ്റ​ ​വ​ക​യി​ലു​ള്ള​ ​ക​മ്മി​ഷ​ൻ​ ​തു​ക​യാ​യ​ 8,000​ ​രൂ​പ​ ​സെ​യി​ൽ​സ്മാ​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​ ​പ്രീ​മി​യം​ ​കൗ​ണ്ട​റി​ലെ​ ​മേ​ശ​യ്ക്ക് ​താ​ഴെ​ ​ക​ട​ലാ​സ് ​ചു​രു​ളു​ക​ളി​ൽ​ ​വി​വി​ധ​ ​ക​മ്പ​നി​ക​ൾ​ ​ന​ൽ​കി​യ​ ​നി​ല​യി​ൽ​ 15,180​ ​രൂ​പ​യും​ ​വി​ജി​ല​ൻ​സ് ​ക​ണ്ടെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​മ​ദ്യ​ ​ക​മ്പ​നി​ ​ഏ​ജ​ന്റു​മാ​ർ​ ​വ​ന്ന​ ​വാ​ഹ​നം​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ 43​ ​ബ്രൗ​ൺ​ ​ക​വ​റു​ക​ളി​ലാ​യി​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​വ​യ​നാ​ട്,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ലെ​ ​വി​വി​ധ​ ​ബെ​വ്‌​കോ​ ​ഔ​ട്ട് ​ലെ​റ്റു​ക​ളു​ടെ​ ​പേ​ര്,​ ​ക​മ്മീ​ഷ​ൻ​ ​തു​ക​ ​എ​ന്നി​വ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ 1,78,340​/​ ​രൂ​പ​യും​ ​പി​ടി​കൂ​ടി.​ ​ആ​കെ​ 2,01,520​ ​രൂ​പ​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ബെ​വ്‌​കോ​ ​ഔ​ട്ട് ​ലെ​റ്റു​ക​ൾ​ ​വ​ഴി​യും,​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ന്റെ​ ​ഔ​ട്ട് ​ലെ​റ്റു​ക​ൾ​ ​വ​ഴി​യും​ ​ചി​ല​ ​ജീ​വ​ന​ക്കാ​ർ​ ​സ​ർ​ക്കാ​ർ​ ​മ​ദ്യം​ ​വി​ൽ​പ്പ​ന​ ​ന​ട​ത്താ​ൻ​ ​മ​ടി​ ​കാ​ണി​ക്കു​ന്ന​താ​യും​ ​സ്വ​കാ​ര്യ​ ​ഡി​സ്റ്റി​ല​റി​ക​ളു​ടെ​ ​മ​ദ്യം​ ​ക​മ്മി​ഷ​ൻ​ ​വാ​ങ്ങി​ ​ഔ​ട്ട് ​ലെ​റ്റു​ക​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച് ​കൂ​ടു​ത​ൽ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​താ​യും​ ​വി​ജി​ല​ൻ​സി​ന് ​ര​ഹ​സ്യ​ ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.


പാ​ല​ക്കാ​ട് ​വി​ജി​ല​ൻ​സ് ​യൂ​ണി​റ്റ് ​ഡിവൈ.​എ​സ്.​പി​ ​സി.​എം​ദേ​വ​ദാ​സി​നെ​ ​കൂ​ടാ​തെ​ ​ഇ​ൻ​സ്‌​പെ​ക്ട​റാ​യ​ ​ബി​ൻ​സ് ​ജോ​സ​ഫ്,​ ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​സു​രേ​ന്ദ്ര​ൻ,​ ​ബൈ​ജു,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഉ​വൈ​സ്,​ ​സു​ബാ​ഷ്,​ ​രാ​കേ​ഷ്,​ ​ര​ഞ്ജി​ത് ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​സ​ന്തോ​ഷ്,​ ​ജി​ഥി​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​ശ്ര​ദ്ധ​യി​ൽ​ ​അ​ഴി​മ​തി​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​വി​ജി​ല​ൻ​സി​ന്റെ​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​രാ​യ​ 1064​ ​എ​ന്ന​ ​ന​മ്പ​രി​ലോ​ 8592900900​ ​എ​ന്ന​ ​ന​മ്പ​രി​ലോ​ ​വാ​ട്സ് ​ആ​പ് ​ന​മ്പ​രാ​യ​ 9447789100​ ​എ​ന്ന​ ​ന​മ്പ​രി​ലോ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​ടി.​കെ.​വി​നോ​ദ് ​കു​മാ​ർ​ ​അ​റി​യി​ച്ചു.