ലിവർപൂളിന് സമനില

Wednesday 15 May 2024 5:39 AM IST

വില്ലാപാർക്ക്: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സത്തിൽ ലിവവർപൂളും ആസ്റ്റൺവില്ലയും സമനിലയിൽ പിരിഞ്ഞു. വില്ലഗോൾ കീപ്പർ എമിലിയാനൊ മാ‌ർട്ടിനസിന്റെ പിഴവിൽ പിറന്ന സെൽഫ്ഗോളിൽ 2-ാംംമിനിട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി.12-ാം മിനിട്ടിൽ ടൈലെമാൻസ് വില്ലയ്ക്കായി ഗോൾ മടക്കി. തുടർന്ന് 28-ാം മിനിട്ടിൽ കോഡി ഗാക്പോ 48-ാം മിനിട്ടിൽ ക്യുയാൻഷാ എന്നിവർ ലക്ഷ്യം കണ്ടതോടെ ലിവർപൂൾ 3-1ന് മുന്നിലെത്തി. ലിവർപൂൾ ജയമുറപ്പിച്ചിരിക്കെ 85,88 മിനിട്ടുകളിൽ ഡുറാനിലൂടെ വില്ല സമനിലപിടിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 37 മത്സരങ്ങളിൽ നിന്ന് 79 പോയിന്റും നാലാം സ്ഥാനത്തുള്ള വില്ലയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമാണുള്ളത്.

Advertisement
Advertisement