ബാഴ്സയ്ക്ക് ജയം

Wednesday 15 May 2024 5:41 AM IST
barc

കാമ്പ്നൂ: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് കീഴക്കി ബാഴ്സലോണ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. ലമിനെ യമാലും റാഫിഞ്ഞയുമാണ് ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടത്. ബാഴ്സയ്ക്ക് 35 മത്സരങ്ങളിൽ നിന്ന് 76ഉം മൂന്നാം സ്ഥാനത്തുള്ള ജിറോണയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് നേരത്തേ തന്നെല ലാലിഗ ചാമ്പ്യൻപട്ടം സ്വന്തമാക്കിക്കഴിഞ്ഞു.

Advertisement
Advertisement