പന്ത് ജയിച്ചു, സഞ്ജു പ്ലേഓഫിൽ

Wednesday 15 May 2024 5:44 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​ലക്നൗ സൂപ്പർ സൂപ്പർ ജയ്‌ന്റ്സിനെ 19 റൺസിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ ് പ്ലേ ഓഫ് പ്രതീക്ഷ നേരിയതാണെങ്കിലും നിലനിറുത്തി.

തോൽവിയോടെ ലക്നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകൾ തീർന്നുവെന്ന് പറയാം. ലക്നൗ തോറ്റതോടെ സഞ്ജു സാംസൺന്റെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് ഉറപ്പിച്ചു. 12​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 16​ ​പോ​യി​ന്റു​മാ​യി​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താണ് രാജസ്ഥാൻ. കൊൽക്കത്ത നേരത്തേ തന്നെ പ്ലേഓഫിൽ എത്തിയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഡൽഹി അഞ്ചാമതാണ്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലക്നൗ ഏഴാമതും.

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സ് 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 208​ ​റ​ൺ​സെു​ത്തു.​ ​മറുപടിക്കിറങ്ങിയ ലക്നൗ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനെ അവർക്കായുള്ളൂ. ഓപ്പണർമാരായ കെ.എൽ രാഹുലിനെയും (5), ക്വിന്റൺ ഡി കോക്കിനേയും (12), അപകടകാരിയായ ദീപക് ഹൂഡയേയും (0) പവർപ്ലേയിൽ പുറത്താക്കി വെറ്റ്‌റൻ പേസർ ഇഷാന്ത് ശർമ്മ ഡൽഹിക്ക് തുടക്കത്തിലേക്ക് ബ്രേക്ക് ത്രൂ നൽകി. ഇഷാന്താണ് കളിയിലെ താരം.

പിന്നീട് നിക്കോളാസ് പുരാനും ( 27 പന്തിൽ 61), അർഷദ് ഖാനും (പുറത്താകാകെ 33 പന്തിൽ 58) പൊരുതി നോക്കിയെങ്കിലും ലക്നൗവിന് വിജയലക്ഷ്യത്തിലെത്താനായില്ല.

ടോ​സ് ​നേ​ടി​യ​ ​ല​ക്നൗ​ ​ക്യാ​പ്ട​ൻ​ ​കെ.​എ​ൽ​ ​രാ​ഹു​ൽ​ ​ഡ​ൽ​ഹി​യെ​ ​ബാ​റ്റിം​ഗി​ന് ​അ​യ​ക്കു​ക​യാ​യി​രു​ന്നു.
വെ​ടി​ക്കെ​ട്ട് ​ഓ​പ്പ​ണ​ർ​ ​ജേ​ക്ക് ​ഫ്രേ​സ​‌​ർ​ ​മ​ക്‌​ഗു​ർ​കി​നെ​ ​(0​)​ ​ഇ​ന്നിം​ഗ്സി​ലെ​ 2​-ാം​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​പു​റ​ത്താ​ക്കി​ ​അ​ർ​ഷ​ദ് ​ഖാ​ൻ​ ​ല​ക്നൗ​വി​ന് ​ബ്രേ​ക്ക് ​ത്രൂ​ന​ൽ​കി.​ ​ന​വീ​ൻ​ ​ഉ​ൾ​ഹ​ഖാ​ണ് ​ക്യാ​ച്ചെ​ടു​ത്ത​ത്.​ ​പി​ന്നീ​ട് ​അ​ഭി​ഷേ​ക് ​പോ​റ​ൽ​ ​(33​ ​പ​ന്തി​ൽ​ 58),​ ​സ്റ്റ​ബ്സ് ​(​പു​റ​ത്താ​കാ​തെ​ 25​ ​പ​ന്തി​ൽ​ 57​)​ ​എ​ന്നി​വ​രു​ടെ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ൾ​ ​ഡ​ൽ​ഹി​ക്ക് ​തു​ണ​യാ​യി.​ ​ഷാ​യ് ​ഹോ​പ്പ് ​(38​),​ ​ക്യാ​പ്ട​ൻ​ റി​ഷ​ഭ് ​പ​ന്ത് ​(33​)​ ​എ​ന്നി​വ​രും​ ​ബാ​റ്റ് ​കൊ​ണ്ട് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ഡ​ൽ​ഹി​ക്ക് ​ന​ൽ​കി.​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ​ ​(10​ ​പ​ന്തി​ൽ14​)​ ​സ്റ്റ​ബ്‌​സി​നൊ​പ്പം​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​
ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ ​ഹോ​പ്പും​ ​പോ​റ​ലും​ 49​ ​പ​ന്തി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 92​ ​റ​ൺ​സാ​ണ് ​ഡ​ൽ​ഹി​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​ത​ക​ർ​ക്ക​പ്പെ​ടാ​ത്ത​അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ ​സ്റ്റ​ബ്സും​ ​അ​ക്ഷ​റും​ 22​ ​പ​ന്തി​ൽ​ 50​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ഡ​ൽ​ഹി​ ​സ്കോ​ർ​ 200​ ​ക​ട​ത്തി.​ ​ല​ക്നൗ​വി​നാ​യി​ ​ന​വീ​ൻ​ ​ഉ​ൾ ​ഹ​ഖ് ​ര​ണ്ടും​ ​ബി​ഷ്ണോ​യ് ​അ​ർ​ഷ​ദ് ​എ​ന്നി​വ​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.

Advertisement
Advertisement